ടിക്കറ്റ് എടുക്കും മുമ്പ് അറിഞ്ഞിരിക്കാം റെയിൽവെയുടെ ഏറ്റവും പുതിയ പരിഷ്കാരം

ഡൽഹി: ബോര്‍ഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ഇന്ത്യൻ റെയിൽവേയുടെ ’52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ’ (52 Reforms in 52 Weeks) പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ഇപ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. നേരത്തെ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായി ചുരുങ്ങിയത് 24 മണിക്കൂർ മുമ്പെങ്കിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമായിരുന്നു. പുതിയ നിയമപ്രകാരം, യാത്രക്കാർക്ക് തങ്ങളുടെ കൺഫേംഡ് സീറ്റുകൾ നഷ്ടപ്പെടാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ സാധിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ടിൽ ഈ മാറ്റം പ്രതിഫലിക്കില്ലെങ്കിലും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തയ്യാറാക്കുന്ന രണ്ടാമത്തെ ചാർട്ടിൽ പുതിയ ബോർഡിംഗ് പോയിന്റ് രേഖപ്പെടുത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.ഒന്നിലധികം റെയിൽവേ സ്റ്റേഷനുകളുള്ള വൻനഗരങ്ങളിൽ താമസിക്കുന്ന യാത്രക്കാർക്ക് ഈ മാറ്റം ഉപകാരപ്പെടും. നഗരപരിധിയിലുള്ള ഏത് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാനുള്ള ഇതോടെ യാത്രക്കാര്‍ക്ക് സാധിക്കും. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിലെ യാത്രക്കാർക്കും ഇത് വലിയ സഹായമാകും.ഉദാഹരണത്തിന് നിങ്ങൾ സ്റ്റേഷൻ എ-യിൽ നിന്ന് സ്റ്റേഷൻ Z-ലേക്ക് പോകാൻ ടിക്കറ്റ് എടുത്തു എന്ന് കരുതുക. എന്നാൽ പെട്ടെന്നുണ്ടായ സാഹചര്യങ്ങൾ കാരണം നിങ്ങൾക്ക് സ്റ്റേഷൻ എ-യിൽ എത്താൻ സാധിച്ചില്ല. പകരം അടുത്ത സ്റ്റോപ്പായ സ്റ്റേഷൻ ബി-യിൽ നിന്ന് കയറുന്നതാണ് സൗകര്യപ്രദം. ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ സ്റ്റേഷൻ എ-യിൽ നിന്ന് നിങ്ങൾ കയറിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകാൻ ടിടിഇ ക്ക് അധികാരമുണ്ടായിരുന്നു.ട്രെയിൻ സ്റ്റേഷൻ എ-യിൽ നിന്ന് പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ നിങ്ങൾക്ക് ഡിജിറ്റലായി ഐആര്‍സിറ്റിസി വെബ്സൈറ്റ് വഴി ബോർഡിങ് പോയിന്റ് സ്റ്റേഷൻ ബി-യിലേക്ക് മാറ്റാം. ഇതോടെ സ്റ്റേഷൻ ബി വരെ നിങ്ങളുടെ സീറ്റ് സുരക്ഷിതമായിരിക്കും.2026 ലെ ബോർഡിങ് പോയിന്‍റ് മാറ്റ നിയമങ്ങൾ പ്രകാരം, സ്ഥിരീകരിച്ച ടിക്കറ്റുകളും ആര്‍എസി (റീസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റുകളും ഉള്ള യാത്രക്കാർക്ക് മാത്രമേ ഇന്ത്യൻ റെയിൽവേ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. ബോർഡിങ് പോയിന്റിൽ ഒരു തവണ മാത്രമേ മാറ്റം വരുത്താൻ കഴിയൂ, രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് അപേക്ഷിക്കണം.ബോര്‍ഡിങ് സ്റ്റേഷൻ എങ്ങനെ മാറ്റാം1. നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ഐആർസിടിസി അക്കൗണ്ട് ലോഗിൻ ചെയ്യുക2. Booked Ticket History പരിശോധിക്കുക3. ടിക്കറ്റ് തെരഞ്ഞെടുക്കുക: ഏത് ടിക്കറ്റിലാണോ മാറ്റം വരുത്തേണ്ടത്, ആ ടിക്കറ്റ് സെലക്ട് ചെയ്ത ശേഷം ‘Change Boarding Point’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക4. സ്റ്റേഷൻ തെരഞ്ഞെടുക്കുക: ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളുടെ പട്ടിക ഒരു പോപ്പ്-അപ്പ് വിൻഡോയിൽ തെളിഞ്ഞുവരും. ഇതിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള പുതിയ ബോർഡിങ് സ്റ്റേഷൻ തെരഞ്ഞെടുക്കുക5. പുതിയ സ്റ്റേഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാൽ സിസ്റ്റം ഒരു കൺഫർമേഷൻ ചോദിക്കും. മാറ്റം വരുത്താൻ ‘OK’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.6. ബോർഡിങ് സ്റ്റേഷൻ മാറിയാൽ സ്ക്രീനിൽ ഒരു ‘Success Alert’ സന്ദേശം ദൃശ്യമാകും7. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിങ് പോയിന്‍റ് മാറ്റിയത് സംബന്ധിച്ച എസ്എംഎസ് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button