അങ്കണവാടിയിൽ നിന്ന് മടങ്ങവെ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം
കോഴിക്കോട്: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷി ൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം അപകടം നടന്നത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ദൂരെ നിന്ന് റിവേഴ്സ് വന്ന പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.





