നാല് വയസ്സുള്ള ഇരട്ട പെൺമക്കളെ കിണറ്റിൽ മുക്കിക്കൊന്നു; പിതാവും ബന്ധുക്കളും അറസ്റ്റിൽ

ഹൈദരാബാദ്: കരിംനഗർ റൂറലിലെ ജൂബിലി നഗറിൽ നാല് വയസ്സുള്ള ഇരട്ട പെൺമക്കളെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിനെയും അയാളുടെ മാതാപിതാക്കളെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കച്ചു ശ്രീശൈലം എന്ന 28കാരനും ബന്ധുക്കളുമാണ് ക്രൂരമായ ഇരട്ടക്കൊലയിൽ അറസ്റ്റിലായത്. സ്കാനിങ് പരിശോധനയിൽ കച്ചുവിന്റെ ഭാര്യ ഗർഭിണിയാണെന്നും ഇരട്ടപെൺകുട്ടികളാണെന്നും കണ്ടെത്തിയിയിരുന്നു. ആൺകുട്ടിയെ വേണമെന്ന് ആഗ്രഹിച്ച ഇയാൾ, ഗർഭഛിദ്രത്തിന് വിധേയയാകാൻ ഭാര്യയെ സമ്മർദത്തിലാക്കിയെന്നും കരിംനഗർ പോലീസ് കമീഷണർ ഗൗഷ് ആലം ​​പത്രസമ്മേളനത്തിൽ പറഞ്ഞു. കച്ചുവിന് പുറമേ, മാതാപിതാക്കളായ അശോകും ലാവണ്യയും സഹോദരനായ രാകേഷും ആണ്‍കുട്ടിക്ക് വേണ്ടി അമിതമായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഈ നാലുപേരും ചേര്‍ന്ന് പെൺമക്ക​ളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായാണ് കേസ്. ഏപ്രിൽ മൂന്നിന് പ്രതി ഇരട്ടക്കുട്ടികളായ ഗീതാംഷിയെയും ഗീതാൻവികയെയും കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്, രണ്ട് പെൺമക്കളെയും അയാൾ കിണറ്റിൽ തള്ളിയിട്ടു. അവരിൽ ഒരാൾ തൽക്ഷണം മുങ്ങിമരിച്ചു. ഒരു കുഞ്ഞ് ജീവനായി പിടയുന്നത് കണ്ട് ഇയാൾ കിണറ്റിലേക്ക് എടുത്തു ചാടി കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. നാട്ടുകാർ കിണറിനടുത്തെത്തിയപ്പോൾ അപകടം സംഭവിച്ചതാണെന്നും പെൺകുട്ടികളെ രക്ഷിക്കാൻ താൻ കിണറ്റിൽ ചാടിയതാണെന്നും പ്രതി പറഞ്ഞു. സംശയം തോന്നിയ ഗ്രാമവാസികൾ അയാളെ തടയുകയും മർദിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തുടർന്ന് പ്രതി മറ്റ് മൂന്ന് പേരോടൊപ്പം ഒളിവിൽ പോയി. പിന്നീടുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കരിംനഗർ റൂറൽ സർക്കിൾ ഇൻസ്പെക്ടർ എ. നിരഞ്ജൻ റെഡ്ഡിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot