വെടിനിർത്തൽ കൊണ്ട് തീരില്ല, വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ട
ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയാകുകയും ഹോർമുസ് കടലിടുക്ക് താൽക്കാലികമായി തുറക്കുകയും ചെയ്തെങ്കിലും, ആഗോള വിമാന ഇന്ധന പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടില്ലെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന (IATA) മുന്നറിയിപ്പ് നൽകുന്നു. ഇന്ധന വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകളല്ല, മറിച്ച് മാസങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് വ്യക്തമാക്കുന്നത്.





