തൃശൂരിൽ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ ബാൻഡേജ് ഇട്ട് വോട്ട് ചെയ്യാൻ എത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂർ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാൻ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതൽ കുഞ്ഞും അമ്മയോടൊപ്പം പോളിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ല കലക്ടറോട് വിശദീകരണം തേടും.





