പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു
മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്ന് ശനിയാഴ്ചയാണ് ആശപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരി ആണ്.
1933 സെപ്റ്റംബർ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ജനനം. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഒമ്പതാം വയസ്സിൽ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായാണ് ആശാ ഭോസ്‍ലെ സഹോദരി ലതയ്‌ക്കൊപ്പം സിനിമയിൽ പാടാനും അഭിനയിക്കാനും തുടങ്ങിയത്. 1943-ൽ ‘മജാ ബാൽ’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1948-ൽ ‘ചുനരിയ’യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ വിവിധ ഭാഷകളിലായി 12,500-ലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. “അഭി ന ജാവോ ഛോദ് കർ”, “ഇൻ അങ്കോൻ കി മസ്തി”, “പിയാ തു അബ് തോ ആജാ” തുടങ്ങിയ വിഖ്യാത ഗാനങ്ങൾ ഇന്നും അനശ്വരമാണ്. 1977-ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന സിനിമയിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പാടിയ “സ്വയംവര ശുഭദിനം” ആണ് ആശാ ഭോസ്‌ലെ മലയാളത്തിൽ ആലപിച്ച ഒരേയൊരു ഗാനം.ശാസ്ത്രീയ സംഗീതം,,,,,





