Site icon Newskerala

ഉറക്കത്തിൽ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും താഴെ വീണ് 57 കാരൻ; എട്ടാം നിലയിൽ സ്ഥാപിച്ച മെറ്റൽ ഗ്രില്ലിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു;

സൂറത്ത്: സൂറത്തിലെ ഫ്ലാറ്റിലെ പത്താം നിലയിൽ നിന്നും വീണ 57 കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനാലയ്ക്കരികിൽ ഉറങ്ങുകയായിരുന്ന നിതിൻ ആദിയ അബദ്ധത്തിൽ വീഴുകയായിരുന്നു. പത്താം നിലയിൽ നിന്നുവീണ ഇയാൾ എട്ടാം നിലയിലെ ജനാലയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന മെറ്റൽ ഗ്രില്ലിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂർ തലകീഴായി കെട്ടിത്തൂക്കിയ ശേഷം രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.ജഹാംഗീർപുര, പാലൻപൂർ, അഡാജൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ എട്ടാം നിലയുടെ മുൻവശത്തെ ജനാലയിലൂടെ സുരക്ഷിതമായി അകത്തേക്ക് കൊണ്ടുവരുകയായിരുന്നു.

Exit mobile version