നാടിനെ നടുക്കിയ കൊലപാതകം; അലുവ അതുല്‍ വധക്കേസിൽ മുഴുവന്‍ പ്രതികളും മണിക്കൂറുകൾക്കകം പിടിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് രാത്രിയോടെ പിടിയിലായത്. തഴവ കടത്തൂർ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരും മറ്റു ആറു പേരുമാണ് പിടിയിലായത്. നാലു പേരെ കൊല്ലത്ത് നിന്നും നാലു പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. മറ്റു പ്രതികളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.Also Read: മതപണ്ഡിതരുമായി ചർച്ച വേണം; ശബരിമല യുവതീപ്രവേശനത്തിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർAdvertismentകഴിഞ്ഞ വർഷം മാർച്ചിൽ ജിം സന്തോഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അലുവ അതുൽ. ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഗുണ്ടാപകയാണ് അതുലിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.അതുൽ സഞ്ചരിച്ച കാറിനെ പിന്തുടർന്നെത്തിയ പ്രതികൾ കരുനാഗപ്പള്ളി ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാർ ഇടിച്ചിടുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നു. വാഹനത്തുലണ്ടായിരുന്ന അതുലിനെ പുറത്തേക്ക് വലിച്ചിഴച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകൽ നടുറോഡിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെയാണ് പ്രതികളെല്ലാം അറസ്റ്റിലായിരിക്കുന്നത്.Also Read: ഓടിളക്കി വന്ന ആളല്ല, വോട്ട് കിട്ടി ജയിച്ചതാണ്; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ ഭിന്നതയിൽ ഗണേഷ് കുമാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button