പ്ലസ്​ ടുക്കാരന്‍റെ വരികൾക്ക്​ ഒമ്പതാം ക്ലാസുകാരിയുടെ ഈണം; ഗാനം തീം സോങ്, കാ​യി​ക മേ​ള​

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ൽ ന​ട​ത്തു​ന്ന 67-ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക മേ​ള​യി​ലു​യ​രു​ന്ന തീം ​സോ​ങ്ങി​ന്‌ ഈ​ണം ന​ൽ​കി​യ​ത്‌ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ശി​വ​ങ്ക​രി പി. ​ത​ങ്ക​ച്ചി.പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി വി. ​പ്ര​ഫു​ൽ​ദാ​സി​ന്റെ ‘പ​ടു​ത്തു​യ​ർ​ത്താം കാ​യി​ക ല​ഹ​രി’ എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ൾ​ക്കാ​ണ്‌ വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍ഹി​ല്‍ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി ശി​വ​ങ്ക​രി പി. ​ത​ങ്ക​ച്ചി സം​ഗീ​ത​മൊ​രു​ക്കി​യ​ത്‌. ഒ​മ്പ​ത് വ​ര്‍ഷ​മാ​യി പി​യാ​നോ​യും മ​റ്റ് സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും പ​ഠി​ക്കു​ന്ന ശി​വ​ങ്ക​രി മു​മ്പും നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ സം​ഗീ​തം ന​ല്‍കു​ക​യും ആ​ല​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നാ​ല് വ​ര്‍ഷം മു​മ്പ്​ മ​ഹാ​മാ​രി​ക്കാ​ല​ത്ത് കൈ​റ്റ് വി​ക്ടേ​ഴ്സ് സം​പ്രേ​ഷ​ണം ചെ​യ്ത ‘ഫെ​സ്റ്റ് ബെ​ല്‍’ എ​ന്ന പ​രി​പാ​ടി​യു​ടെ ടൈ​റ്റി​ൽ സോ​ങ് ആ​ല​പി​ച്ച​തും സി​നി​മ സം​വി​ധാ​യ​ക​നാ​യ പ​ത്മേ​ന്ദ്ര​കു​മാ​റി​ന്റെ​യും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യാ​യി​രു​ന്ന ഉ​മ​യു​ടെ​യും മ​ക​ളാ​യ ശി​വ​ങ്ക​രി പി. ​ത​ങ്ക​ച്ചി ത​ന്നെ​യാ​ണ്‌. കു​ട്ടി​ക്കാ​ലം മു​ത​ൽ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളോ​ട് ഏ​റെ പ്രി​യ​മു​ള്ള ശി​വ​ങ്ക​രി ഒ​ന്നാം ക്ലാ​സ് മു​ത​ൽ പി​യാ​നോ പ​ഠി​ക്കു​ന്നു. ഒ​മ്പ​താം വ​യ​സി​ല്‍ ആ​ദ്യ ഗാ​നം ചി​ട്ട​പ്പെ​ട്ടു​ത്തി യൂ​ട്യൂ​ബി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ലോ​ത്സ​വ​ത്തി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യ ശി​വ​ങ്ക​രി​യെ കോ​ട്ട​ണ്‍ഹി​ല്‍ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് കാ​യി​ക​മേ​ള​യു​ടെ തീം ​സോ​ങ് ചി​ട്ട​പ്പെ​ടു​ത്തു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പ്പി​ച്ച​ത്‌. ആ​ല​പി​ച്ച​തും ശി​വ​ങ്ക​രി​യും കൂ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ്‌. ശി​വ​ങ്ക​രി​യെ കൂ​ടാ​തെ കോ​ട്ട​ണ്‍ഹി​ല്‍ സ്കൂ​ളി​ലെ ന​വ​മി ആ​ർ. വി​ഷ്ണു, അ​ന​ഘ എ​സ്. നാ​യ​ർ, ല​യ വി​ല്യം, കീ​ർ​ത്ത​ന എ.​പി എ​ന്നി​വ​രും തൈ​ക്കാ​ട് മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ന്ദ​കി​ഷോ​ർ കെ. ​ആ​ർ, ഹ​രീ​ഷ് പി., ​അ​ഥി​ത്ത് ആ​ർ എ​ന്നി​വ​രും ചേ​ര്‍ന്നാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ പ്ര​ഫു​ൽ ദാ​സി​നെ മ​ന്ത്രി നേ​രി​ട്ട്‌ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button