വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വയസ്സുകാരി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വയസ്സുകാരി മരിച്ചു.വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് – ഫിദ ദമ്പതികളുടെ മകള്‍ റഹ്മ ബിന്‍ത് ഷഹാസാണ് മരിച്ചത്.കോഴിക്കോട് അരയിടത്തുപാലത്തുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ തുടരവേയാണ് മരണം.വ്യാഴാഴ്ചയാണ് കോഴിക്കോട് അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശ തെറ്റിവെന്ന വാഹനം കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച കാറിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.കുട്ടിയുടെ മാതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button