നിറയെ യാത്രക്കാരുമായി പോയ വാഹനം കുളത്തിലേക്ക് മറിഞ്ഞു; പള്ളിയിലെ സ്പീക്കറിൽ വിളിച്ചുപറഞ്ഞ് ആളെക്കൂട്ടി ഇമാമിന്റെ രക്ഷാപ്രവർത്തനം

ഗുവാഹതി: പള്ളി ഇമാമിന്റെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഏഴ് ജീവനുകൾ. അസമിലെ ശ്രീഭൂമി ജില്ലയിലെ പള്ളിയിലെ ഇമാമായ അബ്ദുൽ ബാസിത് ആണ് താരമായത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഏഴുപേർ യാത്ര ചെയ്തിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞത്. സൈഡ് ഗ്ലാസുകൾ ഉയർത്തിവെച്ച് യാത്രക്കാർ ഉറങ്ങുമ്പോഴായിരുന്നു അപകടം.ഇത് കണ്ട ഇമാം ബാസിത് പള്ളിയിലെ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ആളുകളെ കൂട്ടുകയായിരുന്നു. ആളുകൾ ഓടിയെത്തി എല്ലാവരെയും രക്ഷപ്പെടുത്തി. വെള്ളത്തിനടിയിൽ കാറിന്റെ ലൈറ്റ് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു എന്നും ബാസ്തി പറഞ്ഞു.പള്ളിയിൽ നിന്നുള്ള അനൗൺസ്‌മെന്റ് കേട്ട് ഓടിയെത്തിയ ആളുകൾ കടുത്ത തണുപ്പ് അവഗണിച്ച് കുളത്തിലേക്ക് ചാടി കാറിന്റെ ഗ്ലാസ് തകർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇമാം ബാസിത്തിന്റെ അടിയന്തര ഇടപെടലാണ് ആളുകളുടെ ജീവൻ രക്ഷിച്ചതെന്ന് അല്ലെങ്കിൽ വാഹനം പൂർണമായി താഴ്ന്നുപോവുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സിൽചാറിൽ നിന്ന് ത്രിപുരയിലേക്ക് പോവുന്നവരാണ് അപകടത്തിൽപ്പെട്ടത്.അടിയന്തര ഇടപെടലിലൂടെ ഏഴുപേരുടെ ജീവൻ രക്ഷിച്ച ഇമാമിനെ പ്രശംസിച്ച് രംഗത്തെത്തിയത്. പ്രാദേശിക ബിജെപി നേതാവായ ഇഖ്ബാൽ ബാസിത്തിന്റെ സന്ദർശിച്ച് അഭിനന്ദനമറിയിച്ചു. ബാസിത്തിന്റെ ഔദ്യോഗികമായി ആദരിക്കാൻ ശിപാർശ ചെയ്യുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button