പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് കൊലാപ്പെടുത്തി
കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്.
അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.





