തൃശൂര്‍: മറ്റത്തൂരിലെ ബിജെപിയുമായുള്ള സഖ്യത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. കൂടുതല്‍ നടപടി സ്വീകരിച്ച് തലയൂരാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം തീരുമാനം. ചര്‍ച്ചകള്‍ക്ക് ശേഷം രാജി തീരുമാനമെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപെട്ടവര്‍ പറഞ്ഞു. ഡിസിസി നേതൃത്വവും മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അംഗങ്ങളും തമ്മിലുള്ള പരസ്യ പോര് തുടരുകയാണ്. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച എട്ട് പേര്‍ക്ക് പുറമേ വിമതര്‍ക്കെതിരെ കൂടി നടപടിയെടുക്കാനാണ് ഡിസിസി തീരുമാനം. എന്നാല്‍, കോണ്‍ഗ്രസിലാണെന്നുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍. പാര്‍ട്ടിയുമായി ചര്‍ച്ചയ്ക്ക് ശേഷം രാജി വെയ്ക്കുന്ന കാര്യം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ചതിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥി ഔസേപ്പ് ആണെന്ന് ടി.എം ചന്ദ്രന്‍ പറഞ്ഞു. അതേസമയം, വിഷയത്തെ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ പരിഹസിച്ചും വിമര്‍ശിച്ചും സിപിഎം രംഗത്തെത്തി. മുഖ്യമന്ത്രി അടക്കം നിരവധി പേരാണ് ഈ സഖ്യത്തിനെ വിമര്ശിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഇന്ന് കെ. ആര്‍ ഔസേപ്പ് മാധ്യമങ്ങളെ കാണും. ഇതില്‍ കൂടുതല്‍ നീക്കങ്ങള്‍ വ്യക്തമാകും


