ഞെട്ടി വിറച്ച് അമേരിക്ക !; തായ്‌വാൻ വിഷയത്തിൽ ഇനി ഇടപെട്ടാൽ ചൈനയിൽ നിന്ന് വൻ തിരിച്ചടി നേരിടും; രഹസ്യ രേഖ പുറത്ത്


ന്യുയോർക്ക് : തായ്‌വാൻ വിഷയത്തിൽ ഇടപെട്ടാൽ ചൈനയിൽ നിന്ന് തിരിച്ചടി നേരിടുമെന്ന് അമേരിക്കയുടെ രഹസ്യരേഖ. ‘ഓവർമാച്ച് ബ്രീഫ്’ എന്ന് പേരിട്ട പെന്റഗൺ രഹസ്യരേഖ ന്യുയോർക്ക് ടൈംസാണ് പുറത്തുവിട്ടത്. അമേരിക്ക യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളെ തകർക്കാൻ പര്യാപ്തമായ ചെലവു കുറഞ്ഞതും കാര്യക്ഷമത ഏറിയതുമായ ആയുധങ്ങൾ ചൈനയുടെ കൈയ്യിലുണ്ടെന്നാണ് ‘ഓവർമാച്ച് ബ്രീഫി’ൽ പറയുന്നത്. അമേരിക്കയുടെ ഏറ്റവും മൂല്യമുള്ള യുദ്ധോപകരണങ്ങൾ പോലും ചൈനയുടെ ആയുധങ്ങൾക്ക് മുമ്പിൽ നിഷ്പ്രഭമാവും. അമേരിക്കയുടെ മുൻ നിരയുദ്ധ വിമാനങ്ങളും ആശയവിനിമയത്തിനും നിരീക്ഷണത്തിനും അത്യന്താപേക്ഷിതമായ ഉപഗ്രഹങ്ങൾ വരെ നശിപ്പിക്കാനുള്ള ശേഷി ചൈനക്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2021 ൽ ഈ രേഖ കൈയ്യിൽ കിട്ടിയപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ഉന്നത ഉദ്യോഗസ്ഥൻ ന്യുയോർക്ക് ടൈംസിനോട് പറഞ്ഞു. ‘ ഞങ്ങളുടെ എല്ലാ തന്ത്രങ്ങൾക്കും പകരംവെക്കാനുള്ള മാർഗങ്ങൾ ചൈനക്ക് ഉണ്ടെന്നും അദ്ദേഹം ന്യുയോർക്ക് ടൈംസിനോട് പ്രതികരിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ആയുധങ്ങളുടെ വിതരണത്തിലെ ദൗർബല്യം ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് നേരിടേണ്ടി വരുന്ന സൈബർ ആക്രമങ്ങളെ കുറിച്ചും കൃത്യമായി പറയുന്നുണ്ട്. ചൈനയുടെ പിന്തുണയുള്ള ‘വോൾട്ട് ടൈഫൂൺ’ ഹാക്കിങ് സംഘം ആക്രമണത്തിന് തയ്യാറെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ സൈനിക താവളങ്ങളിലേക്കുള്ള വൈദ്യുതി നെറ്റ്‌വർക്കുകൾ, ആശയവിനിമയ ലൈനുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഹാക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വോൾട്ട് ടൈഫൂൺ എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സൈബർ ആക്രമണം സാധാരണക്കാരേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button