Site icon Newskerala

ഏഷ്യാ കപ്പ് ഫൈനൽ  ; ഇന്ത്യ, പാകിസ്ഥാൻ ഫൈനൽ നാളെ

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഫൈനലിന് മുമ്പ് ഇരു ടീമുകളും ടൂർണമെന്റിൽ രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. രണ്ട് മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. എട്ടു കിരീടങ്ങളുമായി ഏഷ്യാ കപ്പിലെ ഏറ്റവും വിജയകരമായ ടീമാണ് ഇന്ത്യ. രണ്ടു തവണയാണ് പാക്കിസ്ഥാൻ ചാമ്പ്യന്മാരായിട്ടുള്ളത്.  ടൂർണമെന്റിലെ ഇത്തവണത്തെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്. തോൽവിയറിയാതെയാണ് ടീം ഫൈനലിൽ എത്തിയത്.

പൂർണ്ണ ശേഷി പുറത്തെടുത്ത് ഇന്ത്യക്ക് ഇതുവരെ കളിക്കേണ്ടി വന്നിട്ടില്ലാ എന്നതാണ് വാസ്തവം. അതേസമയം, പാക്കിസ്ഥാൻ ബാറ്റിങിൽ ദുർബലരാണ്. പല അവസരങ്ങളിലും ബൗളർമാരാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഫോമിലേക്ക് മടങ്ങിവരുന്നു എന്നതു തന്നെയാണ് ഫൈനലിൽ ടീമിന്റെ പ്രധാന പ്രതീക്ഷ.

സാധ്യത ടീം

ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ , സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്ക്രവർത്തി.

പാക്കിസ്ഥാൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ (സി), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

Exit mobile version