ഏഷ്യ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം. ഏഷ്യ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുകയാണ്. ഇരു ടീമുകൾക്കും വിജയിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. അതിനാൽ തന്നെ കളിക്കളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം.
ഇപ്പോഴിതാ ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് വരുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ, ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് പരിക്ക് സംഭവിച്ചത്. ഇന്ത്യയുടെ ബാറ്റിങിന്റെ ഒമ്പതാം ഓവറിലാണ് അഭിഷേകിന് പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിടിക്കുകയായിരുന്നു. വലതു കാലിനാണ് താരത്തിന് പേശിവലിവ് അനുഭവപ്പെട്ടത്.
എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ആശങ്കപ്പെടേണ്ടതില്ല എന്ന് ബോളിങ് പരിശീലകൻ ആൽബി മോർക്കൽ പറഞ്ഞു. എന്നാൽ ഹാർദിക്കിന്റെ കാര്യത്തിൽ ഒന്നും പറായാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് ഹാർദിക് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി. എന്നാൽ പേശിവലിവ് അനുഭവപ്പെട്ട താരം കളം വിട്ടു. പിന്നീട് ഒരോവർ പോലും എറിയാൻ ഹാർദിക്കെത്തിയില്ല.
