ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം
ചക്കരക്കൽ: ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി
വി.പി അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം.അഞ്ചരക്കണ്ടി മുഴപ്പാല കൈതപ്രത്ത് വെച്ചാണ് അക്രമ ശ്രമം ഉണ്ടായത്.
സി പി എം പ്രവർത്തകൻ ലിജുവിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ്
കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പ്രചരണ വാഹനം ആക്രമിക്കുകയും ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു.
സംഭവത്തിൽ ചക്കരക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫ് പ്രതിഷേധം.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.





