പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ജ്യോത്സ്യനെതിരെ പോക്സോ കേസ്
കൊല്ലം: പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ് പോലീസ് കേസെടുത്തത്.ജ്യോത്സ്യനെ കാണാൻ അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞു. പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പണ്ട് ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ സോഷ്യൽ മീഡിയയിലെ റീൽസുകളിലൂടെയും മുൻപ് നടത്തിയ പല വിവാദ പ്രവചനങ്ങളിലൂടെയുമാണ് ശ്രദ്ധ നേടിയത്.





