ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ആദി ലക്ഷ്മി (8) ആണ് മരിച്ചത്. സ്വഹോൾകുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട തൂമ്പക്കുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. 5 കുട്ടികളായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ ഡ്രൈവർക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.





