നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഡോക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആർഡിഒ ജയകുമാർ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു. ഡോ. ബിന്ദു സുന്ദറിനെ സസ്പെൻ്റ് ചെയ്തേക്കാനാണ് സാധ്യത. അര മണിക്കൂറിനുള്ളിൽ തീരുമാനമാകും. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിൽ ആയിരുന്നു സിസേറിയൻ. സംഭവത്തിൽ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു ബിന്ദു സുന്ദറിൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button