കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി ശ്രമം; തടഞ്ഞ് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ രണ്ടായിരത്തോളം കിറ്റുകൾ കൊണ്ടുപോകുന്നത് ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് സംഘർഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിങ് സ്ക‌്വാർഡ് സ്ഥലത്തെത്തി. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ.

പൊലീസിന്റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എൽഡിഎഫ്,യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയത്. കിറ്റുകൾ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button