Site icon Newskerala

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍, ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യ, പരമ്പരയില്‍ മുന്നില്‍

കട്ടക്ക് : ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ഇന്ത്യ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് പുറത്തായി.

വെടിക്കെട്ട് അര്‍ദ്ധശതകം കുറിച്ച ഹര്‍ദിക് പാണ്ഡയ്യുടെ ഉജ്വല ബാറ്റിംഗും ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ 22 റണ്‍സ് എടുത്ത ബ്രവിസായിരുന്നു. ബാക്കിയുള്ള ബാറ്റസ്മാന്‍മാര്‍ പെട്ടെന്ന് തന്നെ പുറത്തായഇ. നാലുപേര്‍ക്കെ രണ്ടക്കത്തിലെങ്കിലും എത്താന്‍ കഴിഞ്ഞുള്ളൂ.

ഇന്ത്യന്‍ വലിയ പ്രതീക്ഷയോടെ സഞ്ജുവിന് പകരമായി കൊണ്ടുവന്ന ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും പരാജയമായ ആദ്യ മത്സരത്തില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയത്് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധശതകം. നായകന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബേയും അടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം വലിയ സ്‌കോര്‍ ഉയര്‍ത്താതെ മടങ്ങി.
ഗില്ലിന്റെയും ഹര്‍ദികിന്റെയും മടങ്ങിവരവായിരുന്നു ഈ മത്സരത്തില്‍ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ഗില്ലിന് രണ്ടു പന്തില്‍ ഒരു ബൗണ്ടറി അടിക്കാന്‍ മാത്രമായിരുന്നു കഴിഞ്ഞത്. അഭിഷേക് ശര്‍മ്മ 12 പന്തില്‍ 17 റണ്‍സ് എടുത്തു. ഒരു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തി. 11 പന്തില്‍ 12 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവിന് നേടാനായത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം ഒരു സിക്‌സും ഒരു ഫോറുമടിച്ചു എന്‍ഗിഡിയുടെ പന്തില്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തി. ഗില്ലിനെ പുറത്താക്കിയതും എന്‍ഗിഡിയായിരുന്നു.
അതേസമയം നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയും അക്‌സര്‍ പട്ടേലും ഉയര്‍ത്തിയത് വിലയേറിയ കൂട്ടുകെട്ടായിരുന്നു. 32 പന്തില്‍ തിലക്് വര്‍മ്മ 26 റണ്‍സും 21 പന്തില്‍ അക്‌സര്‍ പട്ടേല്‍ 23 റണ്‍സും കൂട്ടിച്ചേര്‍ത്തു. തിലക് വര്‍മ്മയെ എന്‍ഗിഡി ജെന്‍സന്റെ കയ്യിലുമെത്തിച്ചു. ആറാമനായി എത്തിയ ഹര്‍ദികിന്റെ വെടിക്കെട്ടായിരുന്നു ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 28 പന്തില്‍ ആറ് ബൗണ്ടറിയും നാലു സിക്‌സറും പറത്തിയ പാണ്ഡ്യ പുറത്താകാതെ തിരിച്ചുവരവ് ഉജ്വലമാക്കി തകര്‍പ്പന്‍ ഫോമിലായിരുന്നു.
അക്‌സര്‍ പട്ടേല്‍ മടങ്ങി പിന്നീടെത്തിയ ശിവം ദുബേയ്ക്ക് പക്ഷേ കാര്യമായി ഒന്നും ചെയ്യാനായില്ല. 11 റണ്‍സില്‍ നില്‍ക്കേ ഫെരേരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ജിതേഷ് വര്‍മ്മ 10 റണ്‍സുമായി ഹര്‍ദിക്കിന് കൂട്ടായി ഇന്നിംഗ്‌സ് അവസാനം വരെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 175 റണ്‍സ് എടുത്തു. സഞ്ജു സാംസണ് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയില്ല.

Exit mobile version