കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയം; നേമത്ത് ബിജെപിയിൽ കലാപം,ഏരിയ പ്രസിഡന്റ് എം. ജയകുമാർ രാജിവച്ചു
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തെ ചൊല്ലി നേമത്ത് ബിജെപിയിൽ കലാപം. ഏരിയ പ്രസിഡന്റ് എം. ജയകുമാർ രാജിവച്ചു.എം.ആർ ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യം. ഗോപൻ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത കൗൺസിലറെന്നും കഴിഞ്ഞ തവണ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ജയകുമാർ രാജിക്കത്തിൽ ആരോപിച്ചു.വട്ടിയൂർക്കാവിലും നേമത്തും തിരുവനന്തപുരം സെൻട്രലിലും വിമതനീക്കവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. നേതൃത്വം തീരുമാനിച്ച സ്ഥാനാർഥികൾ വേണ്ടെന്നാണ് പ്രവർത്തകരുടെ നിലപാട്. അഭിപ്രായം പരിഗണിച്ചില്ലെങ്കിൽ രാജിവെക്കാനും പ്രാദേശിക നേതാക്കളുടെ ആലോചന .ചിലയിടങ്ങളിൽ കോൺഗ്രസുമായി ധാരണയെന്നും ആരോപണം.





