ക്യാപ്റ്റന്‍ പിണറായി തന്നെ’; നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ നയിക്കുമെന്ന് എം.എ ബേബി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമാണ് ബേബിയുടെ വെളിപ്പെടുത്തല്‍. പിണറായി മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം വൈകാതെ അറിയാമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതി എവിടെയുമില്ലെന്നും ബേബി പറഞ്ഞു.’യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉറപ്പുവരുത്തും. ജില്ലാ തലങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പരിഗണിച്ചാകും നിര്‍ണയിക്കുക. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. യുവാക്കളും പ്രായമായവരും പട്ടികയില്‍ കാണും. ഒരേ ആളുകള്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അത് വേണ്ടിവരും’. ബേബി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button