കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്
കോട്ടയം: മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പാലക്കാട് സ്വദേശി ജിനു തോമസ് (42), ഭാര്യ അനു പോൾ (35) മക്കളായ അന്ന (13), മിലൻ (8), ജോൺ പോൾ (3), മാതാപിതാക്കളായ ആലീസ് തോമസ് (70), തോമസ് (74) എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





