ക്രിസ്‌മസ് ആഘോഷിച്ചാൽ ഞാൻ മതം മാറിയെന്നല്ല അർഥം, നമ്മൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കണം’; ബിജെപി നേതാവിൽ നിന്നും ആക്രമണം നേരിട്ട യുവതി
‘
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചതിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട സ്ത്രീ. താൻ ക്രിസ്മസ് ആഘോഷിക്കുന്നു, പക്ഷേ ഞാൻ മതം മാറിയിട്ടില്ലയെന്ന് അവർ പറഞ്ഞു. ബിജെപി നേതാവ് അഞ്ജു ഭാർഗവ തന്നോട് അപമാനകരമായ പെരുമാറിയെന്നും അവർ ആരോപിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലെ പ്രിൻസ് ഓഫ് പീസ് പള്ളിയിലെ ക്രിസ്മസ് ദിനത്തിലെ ഉച്ചഭക്ഷണം ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. ഭക്ഷണം, സൗഹൃദം, അവധിക്കാലത്തെ സമൂഹത്തിന്റെ ഊഷ്മളത ഉണർത്തുന്ന ഒന്നായും അവർ ചൂണ്ടികാട്ടുന്നു. ക്രിസ്മസ് ദിനത്തിലെ ഉച്ചഭക്ഷണത്തിന് ക്ഷണ പ്രകാരമാണ് താൻ എത്തിയത . ഇപ്പോൾ ബിജെപി നേതാവാണെന്ന് പറയുന്ന ആ സ്ത്രീ തന്റെ മരുമകളോട് വളരെ അപമാനകരമായ രീതിയിൽ സംസാരിച്ചു. എന്തിനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് അവർ ചോദിച്ചു. അവർ തങ്ങളെ അധിക്ഷേപിക്കുന്നു. ആ സമയത്ത് ഞാൻ സ്തബ്ധനായിപ്പോയി യുവതി പറഞ്ഞു. എല്ലാ വർഷവും ക്രിസ്മസ് സത്ക്കാരത്തിന് പോകുന്നത് തനിക്ക് അത് ഇഷ്ടമായതുകൊണ്ടാണ്. അവിടെ എന്തെങ്കിലും തരത്തിലുള്ള മതപരിവർത്തനം നടക്കുന്നതുകൊണ്ടല്ല. തങ്ങളുടെ മേൽ ഒരു തരത്തിലുള്ള സമ്മർദ്ദമോ പ്രേരണയോ ഇല്ലെന്നും അവർ പറഞ്ഞു. സർക്കാർ ഹോസ്റ്റലിലെ വിദ്യാർത്ഥികളെ അനുമതിയില്ലാതെ മതസ്ഥലത്തേക്ക് കൊണ്ടുവന്നത് എങ്ങനെയെന്ന് ചോദ്യം ചെയ്ത് പരാതി നൽകിയതിനെ അവർ എതിർത്തു. ക്രിസ്മസ് ആഘോഷിക്കാൻ വന്നതുകൊണ്ട് താൻ എന്റെ മതം മാറി എന്നല്ല അർത്ഥമാക്കുന്നത്. നമ്മൾ എല്ലാ ഉത്സവങ്ങളും ആഘോഷിക്കണം, അതിൽ താൻ ഒരു തെറ്റും കാണുന്നില്ല. തങ്ങൾ ഒരു മതത്തെയും അനാദരിക്കുന്നില്ലെന്നും അവർ പറഞ്ഞു. മധ്യപ്രദേശിലെ ജബൽ പൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് കാഴ്ച പരിമിതിയുള്ള യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം എന്ന് ആരോപിച്ച് ബിജെപി നേതാക്കൾ അടക്കമുള്ള സംഘം പള്ളിയിൽ കയറിയാണ് അതിക്രമം ഉണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. അതേസമയം, ഡൽഹി ലജ്പത് നഗറിൽ തീവ്രഹിന്ദുത്വ സംഘടനകൾ ക്രിസ്‌മസ് കരോൾ തടഞ്ഞു. ചില മതങ്ങൾക്കും വ്യക്തികൾക്കും ഇന്ത്യയിൽ എന്തു ചെയ്യുന്നതിനും ഉള്ള അവകാശം ഉണ്ടെന്ന് ഓൾ ഇന്ത്യ കാത്തലിക് ഫോറം കുറ്റപ്പെടുത്തി. അതിനിടെ ഇന്നലെ ഡൽഹിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസം ഒഡീഷയിൽ ക്രിസ്മസ് സാൻ്റയുടെ വസ്ത്രം വിറ്റ നാടോടി സംഘത്തെയും തീവ്ര ഹിന്ദുത്വ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെയാണ് ആക്രമണം ഉണ്ടായത്. റായ്പൂരിൽ മാളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘം ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ച് തകർത്തു.നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കയറിയാണ് അതിക്രമം നടത്തിയത്. ‘സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ 30 പേർക്കെതിരെ കേസെടുത്തെന്ന് റായ്പൂർ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.





