എടയാർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കളക്ടറുടെ നിർദേശം; മക്കളുടെ പഠന ചെലവ് കമ്പനി വഹിക്കണമെന്നും കളക്ടർ

കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് കളക്ടറുടെ നിർദേശം. മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കിൽ ജോലിയും നൽകണമെന്നും കളക്ടർ നിർദേശിച്ചു. തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽബിഹാർ സ്വദേശി ശത്രുഘ്ജ്ഞനാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കഴിഞ്ഞ 22 വർഷമായി ശത്രുഘ്ജ്ഞൻ കേരളത്തിലാണ് താമസിക്കുന്നത്. സംസ്കാരം കളമശ്ശേരിയിൽ തന്നെ നടത്താനാണ് കുടുംബത്തിൻറെ തീരുമാനം.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.  വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button