മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടാൻ കമ്പനികൾ

ഒരു ജിബി ഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്… ഈവർഷംഅവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾഡാറ്റപ്ലാനുകളിൽ 10-12 ശതമാനം വില വർധിപ്പിക്കും എന്നാണ് വിവരം.

തുടർച്ചയായ മാസങ്ങളിൽ പുതിയ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് താരിഫ് ഉയർത്താൻ കമ്പനികൾക്ക് പിൻബലം നൽകുന്നത്. ഇതിന് മുന്നോടിയായി, ജിയോയും എയർടെലും എൻട്രി ലെവൽ ഡാറ്റ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ 209 രൂപ, 249 രൂപ വിലയുള്ള 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് ഒഴിവാക്കിയത്. പ്രതിദിനം ഒരു ജിബി ലഭിച്ചിരുന്ന എയർടെലിൻ്റെ 249 രൂപ വിലയുണ്ടായിരുന്ന ഡാറ്റാ പ്ലാനും ഒഴിവാക്കി.

ഉപഭോക്താക്കളെ 1.5GB പ്ലാനുകളിലേക്ക് മാറ്റുകയും ഇതുവഴി ഡാറ്റാ ഉപയോഗം വർധിപ്പിച്ച് വരുമാനം ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം. പ്രതിദിനം 1.5GB ഡാറ്റ എന്നതിൽ നിന്ന് 2GBയിലേക്ക് ഡാറ്റാ ഉപയോഗം വർദ്ധിക്കുന്നതിലൂടെ ഓരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 17-19% വർദ്ധിപ്പിക്കും എന്നാണ് കണക്കുകൂട്ടൽ,

2024 ജൂലൈയ്ക്ക് ശേഷം വീണ്ടുമൊരു നിരക്ക് വർധന വന്നാൽ വരിക്കാർ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറും എന്നൊരു വിലയിരുത്തൽ കമ്പനികൾക്കുണ്ട്. ഇത് മറികടക്കാൻ, എല്ലാ പ്ലാനുകൾക്കും ഒരേ പോലെ വില വർധിപ്പിക്കാതെ ഉപഭോക്താവ് ഉപയോഗിക്കുന്ന അളവിനനുസരിച്ച് വില വർധിപ്പിക്കുന്ന ടയേർഡ് പ്രൈസിംഗ് ആയിരിക്കും കമ്പനികൾ സ്വീകരിക്കുക. കുറഞ്ഞ വിലയുള്ള പ്ലാനുകൾക്ക് വില വർദ്ധിപ്പിക്കാതെ ഇടത്തരം മുതൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകൾക്കാണ് വില കൂടുക. ഉപയോക്ത അടിത്തറയെ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. അതായത്, ഈ പ്ലാനുകൾ ഉപയോഗിക്കുന്നവർ മറ്റ് ഓപ്ഷനുകൾ തേടാനുള്ള സാധ്യത കുറവാണെന്ന് കമ്പനികൾ കരുതുന്നു.

വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ‘പ്ലാനുകൾ’ എങ്ങനെയായിരിക്കും എന്ന് കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഡാറ്റാ ഉപയോഗം, ഡാറ്റാ വേഗത, ഉയർന്ന ഡാറ്റാ ഉപയോഗമുള്ള സമയങ്ങൾ എന്നിവയെല്ലാം വില വർധിപ്പിക്കുന്നതിന് മാനദണ്ഡമാക്കാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button