പത്തനംതിട്ട പുളിക്കീഴിൽ നോമിനേഷൻ പിൻവലിക്കാൻ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പരാതി
പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ നോമിനേഷൻ പിൻവലിക്കാൻ ഭീഷണിയുമായി സിപിഎം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ പൊടിയാടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ആശാ മോൾക്ക് നേരെയാണ് സിപിഎം ഭീഷണി. നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ ട്രാവൻകൂർ ഷുഗർസ് & കെമിക്കൽ ലിമിറ്റഡിലെ താത്കാലിക ജോലി തെറിപ്പിക്കുമെന്നാണ് ഭീഷണി. താത്ക്കാലിക ജീവനക്കാരുടെ യോഗം വിളിച്ചു ആശയുടെ ബാച്ചിലെ മുഴുവൻ ആളുകളെയും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. ആശ ഉൾപ്പെടെ 28 പേരുടെ ജോലി നഷ്ടപ്പെടുത്തുമെന്നാണ് പറഞ്ഞത്. ആശങ്കയിലായ സഹപ്രവർത്തകർ ആശയോട് നോമിനേഷൻ പിൻവലിക്കാൻ ആവശ്യപ്പെടുന്ന ശബ്ദമേശം പുറത്ത്. ഇവർ ജോലിക്ക് പ്രവേശിച്ചിട്ടും അധികെ നാളായില്ല. ഓരോ ബാച്ച് അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ആ ബാച്ച് ഒന്നടങ്കം പിരിച്ചുവിടും എന്നാണ് സിപിഎം ഭീഷണി. ജവാൻ മദ്യം ഉത്പാദിപ്പിക്കുന്ന വിഭാഗത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.





