Site icon Newskerala

പെൺകുഞ്ഞിനെ പ്രസവിച്ചതിനെ ചൊല്ലി മർദിച്ചതായി പരാതി; പെ​ൺ​കു​ഞ്ഞ്​ ഉ​ണ്ടാ​യ​ത് യു​വ​തി​യു​ടെ കു​റ്റം കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പണം

അ​ങ്ക​മാ​ലി: പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​താ​യി ഭാ​ര്യ പ​രാ​തി ന​ൽ​കി. അ​ങ്ക​മാ​ലി ഞാ​ലൂ​ക്ക​ര സ്വ​ദേ​ശി ഗി​രീ​ഷി​നെ​തി​രെ​യാ​ണ് 29കാ​രി​യാ​യ ഭാ​ര്യ പ​രാ​തി ന​ൽ​കി​യ​ത്. പെ​ൺ​കു​ഞ്ഞ്​ ഉ​ണ്ടാ​യ​ത് യു​വ​തി​യു​ടെ കു​റ്റം കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്ന​ത്രെ നി​ര​ന്ത​ര മ​ർ​ദ​നം.2020 ജൂ​ലൈ മാ​സ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പി​റ്റേ വ​ർ​ഷം പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ്​ മ​ർ​ദ​നം തു​ട​ങ്ങി​യെ​ന്നാ​ണ്​ യു​വ​തി​യു​ടെ പ​രാ​തി. സ്വ​ഭാ​വ ദൂ​ഷ്യം ആ​രോ​പി​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഞാ​ലൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്ന് യു​വ​തി പു​ത്ത​ൻ​കു​രി​ശി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി.

Exit mobile version