പെൺകുഞ്ഞിനെ പ്രസവിച്ചതിനെ ചൊല്ലി മർദിച്ചതായി പരാതി; പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ കുറ്റം കൊണ്ടാണെന്ന് ആരോപണം
അങ്കമാലി: പെൺകുഞ്ഞിനെ പ്രസവിച്ചതിനെ ചൊല്ലി ഭർത്താവ് മർദിച്ചതായി ഭാര്യ പരാതി നൽകി. അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരെയാണ് 29കാരിയായ ഭാര്യ പരാതി നൽകിയത്. പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നത്രെ നിരന്തര മർദനം.2020 ജൂലൈ മാസമായിരുന്നു ഇവരുടെ വിവാഹം. പിറ്റേ വർഷം പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷമാണ് മർദനം തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. സ്വഭാവ ദൂഷ്യം ആരോപിക്കാറുണ്ടെന്നും പരാതിയിലുണ്ട്. ഉപദ്രവം സഹിക്കാതെ വന്നപ്പോൾ കഴിഞ്ഞ ചൊവ്വാഴ്ച ഞാലൂക്കരയിലെ വീട്ടിൽ നിന്ന് യുവതി പുത്തൻകുരിശിലെ സ്വന്തം വീട്ടിലേക്ക് പോയി.
