കോൺഗ്രസിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു: നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയുംആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി കേരളം ഘടകം അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്‌ക്കുശേഷം സ്വീകരിച്ചു. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു.ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയെ തുടർന്നാണ് പത്രിക ആദ്യംമാറ്റിവെച്ചത്. കോൺഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി.ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. തുടർന്ന് പത്രിക മാറ്റിവെയ്‌ക്കുകയായിരുന്നു. വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പത്രിക സ്വീകരിച്ചത്.ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യംചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. പത്രികയിൽ ഒരുതെറ്റുമില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button