മലപ്പുറം ജില്ലയിൽ നിലമ്പൂരും, താനൂരും കൈവിടും,പൊന്നാനിയും തവനൂരും നിലനിർത്തുമെന്ന് സി.പി.എം വിലയിരുത്തൽ

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ൽ.​ഡി.​എ​ഫ് സീ​റ്റു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി ചു​രു​ങ്ങു​മെ​ന്ന് സി.​പി.​എം വി​ല​യി​രു​ത്ത​ൽ. സി​റ്റി​ങ് സീ​റ്റു​ക​ളാ​യ പൊ​ന്നാ​നി​യും ത​വ​നൂ​രും നി​ല​നി​ർ​ത്തു​മെ​ന്നും താ​നൂ​ർ കൈ​വി​ടു​മെ​ന്നും കീ​ഴ് ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ ഇ​ട​തി​നെ തു​ണ​ച്ച​ത്. പൊ​ന്നാ​നി, ത​വ​നൂ​ർ, താ​നൂ​ർ എ​ന്നി​വ​ക്ക് പു​റ​മെ നി​ല​മ്പൂ​രി​ലും ചെ​ങ്കൊ​ടി പാ​റി​യി​രു​ന്നു. എ​ന്നാ​ൽ, സി.​പി.​എ​മ്മു​മാ​യി ഇ​ട​ഞ്ഞ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് 2025 മേ​യി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ലൂ​ടെ യു.​ഡി.​എ​ഫ് നി​ല​മ്പൂ​ർ തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന പൊ​ന്നാ​നി​യി​ൽ 5000 മു​ത​ൽ 7000 വ​രെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ഡ്വ. എം.​കെ. സ​ക്കീ​ർ വി​ജ​യി​ക്കു​മെ​ന്നാ​ണ് സി.​പി.​എം നി​ഗ​മ​നം. യു.​ഡി.​എ​ഫി​ന്‍റെ കെ.​പി. നൗ​ഷാ​ദ​ലി എ​ൽ.​ഡി.​എ​ഫി​നെ​തി​രെ ശ​ക്ത​മാ​യ മ​ത്സ​രം മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വെ​ച്ചി​രു​ന്നു. ത​വ​നൂ​രി​ൽ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഡോ. ​കെ.​ടി. ജ​ലീ​ൽ ജ​യി​ക്കു​മെ​ങ്കി​ലും ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​വി​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ജോ​യ് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ജ​ലീ​ലി​ന് ഉ​യ​ർ​ത്തി​യ​ത്.അ​തേ​സ​മ​യം, തി​രൂ​രി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ​രാ​ജ​യ​പ്പെ​ട്ടേ​ക്കു​മെ​ന്ന് സി.​പി.​എ​മ്മി​ന്‍റെ കീ​ഴ് ഘ​ട​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ന്നെ​ങ്കി​ലും തി​രൂ​രി​ൽ വി​ജ​യം ഉ​റ​പ്പി​ല്ല എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​വി​ടെ യു.​ഡി.​എ​ഫി​ന്‍റെ കു​റു​ക്കോ​ളി മൊ​യ്തീ​ൻ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ചെ​റി​യ മാ​ർ​ജി​നി​ലാ​യി​രി​ക്കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ന്നാ​ൽ, വി. ​അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ടു ത​വ​ണ വി​ജ​യി​ച്ച താ​നൂ​രി​ൽ ഇ​ത്ത​വ​ണ ജ​യി​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് സി.​പി.​എം വി​ല​യി​രു​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ‍്യാ​പ​ന ദി​വ​സം ത​ന്നെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി താ​നൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നി​ല്ല. താ​നൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും സ്വ​ന്തം നാ​ടാ​യ തി​രൂ​രി​ൽ മ​ത്സ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ബ്ദു​റ​ഹ്മാ​ൻ തി​രൂ​രി​ൽ ജ​ന​വി​ധി തേ​ടി​യ​ത്. വി. ​അ​ബ്ദു​റ​ഹ്മാ​ൻ പി​ന്മാ​റി​യ​തോ​ടെ താ​നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ സി.​പി.​എം ആ​ദ്യം കു​ഴ​ങ്ങി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് സ​മീ​റി​നെ മ​ത്സ​രി​പ്പി​ച്ചു. എ​ങ്കി​ലും 10 വ​ർ​ഷ​ത്തി​ന് ശേ​ഷം താ​നൂ​ർ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വേ​ങ്ങ​ര, മ​ങ്ക​ട, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു. വേ​ങ്ങ​ര​യി​ൽ മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ച്ച എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ലി​ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. ഷാ​ജി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. സി.​പി.​എം-​എ​സ്.​ഡി.​പി.​ഐ ഡീ​ൽ ആ​രോ​പ​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മ​ത്സ​ര​മാ​ണ് വേ​ങ്ങ​ര​യി​ൽ ന​ട​ന്ന​ത്. മ​ങ്ക​ട​യി​ൽ മു​സ്​​ലിം ലീ​ഗു​മാ​യി ഇ​ട​ഞ്ഞ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കു​ന്ന​ത്ത് മു​ഹ​മ്മ​ദി​ന് ലീ​ഗ് വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് സി.​പി.​എം വി​ല​യി​രു​ത്തു​ന്നു. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ സി.​പി.​ഐ​യു​ടെ അ​ഡ്വ. ഷ​ഫീ​ർ കി​ഴി​ശ്ശേ​രി​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ​ക്കും വോ​ട്ട് ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot