ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴയുടെ സ്വാധീനത്തില്‍ തെക്കന്‍ തമിഴ്‌നാട് മേഖലയിലാണ് മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കയുടെ ഭാഗത്ത് എത്തുന്നത് അനുസരിച്ച് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും.
കേരളത്തില്‍ മധ്യ-തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്





