സ്വർണാഭരണം കൈക്കലാക്കാൻ അമ്മയെ കൊന്ന മകളും അയൽവാസിയും കാമുകനുമായ യുവാവും പിടിയിൽ
തൃശൂർ: സ്വർണാഭരണം തട്ടിയെടുക്കാൻ അമ്മയെ കൊന്ന മകളും മകളുടെ കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75) ആണ് കൊല്ലപ്പെട്ടത്. മകൾ സന്ധ്യയും (45) കാമുകൻ നിധിനുമാണ് (27) അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കൊലപാതകം. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ തലയടിച്ചു വീണു മരിച്ചെന്നാണ് സന്ധ്യ ഭർത്താവിനോടും കുടുംബക്കാരോടും പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തങ്കമണി കൊല്ലപ്പെടുകയായിരുന്നെന്ന് തെളിഞ്ഞു.സന്ധ്യയും കാമുകനും അയൽവാസിയുമായ നിധിനും ചേർന്ന് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. തങ്കമണിയെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.




