വഞ്ചനയ്ക്ക് പ്രതിഫലം മരണം’: ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കി
‘
കോയമ്പത്തൂർ: ഹോസ്റ്റലിലെത്തി ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം യുവാവിന്റെ സെൽഫി. തിരുനെൽവേലി സ്വദേശിയായ എസ്. ബാലമുരുഗൻ(32) ആണ് ഭാര്യ ശ്രീപ്രിയ(30)യെ കൊലപ്പടുത്തിയത്. ‘സെൽഫി വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെ മൃതദേഹത്തിനൊപ്പമുള്ള സെൽഫി യുവാവ് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂര കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു,കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് ശ്രീപ്രിയ. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അടുത്തകാലത്ത് ഗാന്ധിപുരത്തെ വനിതാ ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. ഞായറാഴ്ച രാവിലെ ഹോസ്റ്റലിൽ എത്തിയ പ്രതി, ശ്രീപ്രിയയോടെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ വഴക്കായി. ഇതിനിടെയാണ് കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിന് പിന്നാലെ രതിനപുരി പൊലീസ് സ്ഥലത്തെത്തി ബാലമുരുകനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.





