ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ സഹയാത്രികയും പരാതി നൽകി
കോഴിക്കോട്: ദീപക്കിന്റെ ആത്മഹ്യയിൽ പ്രതി ഷിംജിതക്കെതിരെ പരാതി നൽകി സഹയാത്രിക. ജനുവരി 17നാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പയ്യന്നൂരിൽ ദീപകും ഷിംജിതയും സഞ്ചരിച്ച ബസിൽ ഒപ്പമുണ്ടായിരുന്ന യുവതിയാണ് പൊലീസിനെ സമീപിച്ചത്.സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സഹയാത്രിക പരാതി നൽകിയിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.





