വേട്ടയാടി ‘ഡീയസ് ഈറെ’.. ഇത് പ്രണവിന്റെ കാലം; 10 കോടി കഴിഞ്ഞു, കളക്ഷനില്‍ ഞെട്ടിച്ച് ചിത്രം! റിപ്പോര്‍ട്ട് പുറത്ത്
രണ്ടാം ദിനവും തിയേറ്ററില്‍ കുതിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച പൊസിറ്റീവ് പ്രതികരണങ്ങള്‍ വന്‍ സാമ്പത്തിക നേട്ടത്തിലേക്കും സിനിമയെ എത്തിക്കുകയാണ്. ആദ്യ ദിനം 4.7 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം, രണ്ടാം ദിനം 6.22 കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് സാക്‌നിക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ 10 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവുമാണ് ഡീയസ് ഈറെയിലേതെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. രാഹുല്‍ സദാശിവന്‍ തന്റെ മേക്കിങ് കൊണ്ട് പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും സിനിമയുടെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടി നേടുകയാണ്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടുമെന്നും ഒരുപക്ഷെ നൂറ് കോടിയിലേക്ക് എത്തിയാലും ഞെട്ടാനില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഡീയസ് ഈറെയുടെ നിര്‍മാണം. ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടുമെന്നും ഒരുപക്ഷെ നൂറ് കോടിയിലേക്ക് എത്തിയാലും ഞെട്ടാനില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.




