മരുന്ന് പരസ്യങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മ​ല​പ്പു​റം:സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള മ​രു​ന്ന് പ​ര​സ്യ​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. എം.​എ​ൽ.​എ​മാ​രാ​യ പി.​എ​സ്. സു​പാ​ൽ, സി.​കെ. ആ​ശ തു​ട​ങ്ങി​യ​വ​രു​ടെ ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ​യാ​ണ് മി​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ​ര​സ്യ​ങ്ങ​ൾ തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി വ​രു​ന്ന​ത്.

ഇ​ത് യു​വാ​ക്ക​ളു​ൾ​പ്പെ​ടെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ ഓ​പ​റേ​ഷ​ൻ മാ​ജി​ക് ആ​ഡ് എ​ന്ന പേ​രി​ൽ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തു​ന്നു​ണ്ട്. 25ഓ​ളം കേ​സു​ക​ൾ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക്ക​ൽ റെ​മെ​ഡീ​സ് ഒ​ബ്ജ​ഷ​ന​ബ്ൾ അ​ഡ്വ​ർ​ടൈ​സ്മെ​ന്റ് ആ​ക്ട് 1954 നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ര​സ്യം​ചെ​യ്ത് നി​ർ​മി​ച്ച് വി​ത​ര​ണം ന​ട​ത്തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി.

നി​ർ​മാ​താ​ക്ക​ൾ, വി​ത​ര​ണ​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക്ക​ൽ റെ​മെ​ഡീ​സ് ഒ​ബ്ജ​ഷ​ന​ബ്ൾ ആ​ക്ട് പ്ര​കാ​രം അ​ർ​ബു​ദം, പ്ര​മേ​ഹം, അ​പ​സ്മാ​രം, ഹൃ​ദ്രോ​ഗം, കു​ഷ്ഠം, വ​ന്ധ്യ​ത, ലൈം​ഗി​ക ബ​ല​ഹീ​ന​ത തു​ട​ങ്ങി 54 ഇ​നം രോ​ഗാ​വ​സ്ഥ​ക​ൾ ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്താ​മെ​ന്ന് അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ല. ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് ആ​ക്ട് 1940, ഡ്ര​ഗ്സ് റൂ​ൾ​സ് 1945 എ​ന്നി​വ പ്ര​കാ​രം ഓ​ൺ​ലൈ​ൻ മ​രു​ന്ന് വ്യാ​പാ​ര​ത്തി​നും നി​യ​മ​സാ​ധു​ത​യി​ല്ല.

ഓ​ൺ​ലൈ​ൻ മ​രു​ന്നു​വി​ൽ​പ​ന ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്കെ​തി​രെ​യും ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ വ​ഴി മ​രു​ന്ന് വി​റ്റ​തി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button