ദുബൈ, അബൂദബി വിമാനത്താവളങ്ങള്‍ ആക്രമിച്ചു; ഒരു മരണം, 11 പേർക്ക് പരിക്ക്
ദുബൈ: ദുബൈ, അബൂദബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മരണം. 11 പേർക്ക് പരിക്കേറ്റു. അബൂദബി വിമാനത്താവളത്തിന് നേര നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബൈ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് സമീപമാണ് ആക്രമണം നടന്നത്. ഇവിടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ദുബൈയിലെ ആഡംബര ഹോട്ടൽ ബുർജുൽ അറബിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോൺ തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായത്.ദുബൈയിലെ ജബൽഅലി പോർട്ടിന് നേരെയും ആക്രമണമുണ്ടായി.ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായി. നാശനഷ്ടങ്ങൾ ഉണ്ടായതായും വിമാനത്താവളം സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.





