വൈദ്യുതാഘാതമേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു
മാനന്തവാടി: അഞ്ചുകുന്നിൽ വൈദ്യുതാഘാതമേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈൽ ലക്ഷം വീട് ഉന്നതിയിലെ നീതുവിൻ്റെ മകൻ സിദ്ധാർത്ഥാണ് മരിച്ചത്.
വീട്ടുമുറ്റത്ത് വാട്ടർ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളിൽ കയറിയപ്പോഴാണ് അപകടം. ടാങ്കിന് സമീപത്തു ണ്ടായിരുന്ന കപ്പമരം എൽ.ടി ലൈനിൽ തട്ടിയതിനെ തുടർ ന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
തുടർന്ന് കുട്ടിയെ ആദ്യം അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രി യിലും പിന്നീട് മാനന്തവാടിയിലെ മെഡിക്കൽ കോളേജിലുമെ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.





