ആവേശം വാനോളം; വിറപ്പിച്ച് ലങ്ക,ത്രില്ലർ പോരിൽ വീഴാതെ ഇന്ത്യക്ക് ജയം

​ദുബൈ: ഏഷ്യാകപ്പ് ഫൈനലുറപ്പിച്ച ഇന്ത്യയും ടൂർണമെന്റിൽ നിന്നും പുറത്തായ ലങ്കയും തമ്മിൽ ഏറ്റുമുട്ടിയ അപ്രസക്തമായ മത്സരം ക്രിക്കറ്റ് ആരാധകർക്ക് നൽകിയത് ത്രില്ലർ പോര്. ഈ ഏഷ്യാകപ്പിലെ ഏറ്റവുമുയർന്ന സ്കോറായ 202 റൺസ് ഉയർത്തിയ ഇന്ത്യക്കെതിരെ ലങ്ക നടത്തിയത് തീപാറും പോരാട്ടം. 58 പന്തിൽ 107 റൺസുമായി പാതും നിസാങ്ക നടത്തിയ പോരാട്ടത്തിന്റെ മിടുക്കിൽ ലങ്ക പൊരുതിയപ്പോൾ മത്സരം കലാശിച്ചത് ടൈയിൽ. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസാങ്കയുടെ സെഞ്ച്വറി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യക്കായി അർഷ്ദീപ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ലങ്കക്ക് കുറിക്കാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ ലക്ഷ്യം മറികടന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമ പതിവ് രീതിയിൽ അടിച്ചുതുടങ്ങി. ശുഭ്മാൻ ഗിൽ (4), സൂര്യകുമാർ യാദവ് (12) എന്നിവരെ വേഗത്തിൽ നഷ്ടമായെങ്കിലും ഒരറ്റത്ത് അഭിഷേക് അടിതുടർന്നു. പിന്നാലെയെത്തിയ തിലക് വർമ 34 പന്തിൽ 49 റൺസും സഞ്ജു സാംസൺ 23 പന്തിൽ 39 റൺസുമെടുത്തു. ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. പോയ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം കിട്ടാത്ത സഞ്ജു കിട്ടിയ അവസരം കൃത്യമായി മുതലെടുത്തു.മറുപടി ബാറ്റിങ്ങിൽ ലങ്ക ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. കുശാൽ മെൻഡിസിനെ റൺസെടുക്കും മുമ്പേ നഷ്ടമായ ലങ്കക്കായി നിസാങ്കയും കുശാൽ പെരേരയും (32 പന്തിൽ 58) ഒത്തുചേർന്നു. ഇരുവരും ഒത്തുചേർന്നതോടെ ഇന്ത്യൻ ബൗളർമാർ കണക്കിന് അടിവാങ്ങി. ഇരുവരുടെയും പാർട്ണർഷിപ്പ് ഒടുവിൽ പതിമൂന്നാം ഓവറിൽ 134 റൺസിലെത്തിയാണ് നിന്നത്. പിന്നാലെയെത്തിയ ചരിത് അസലങ്ക (5), കമിന്ദു മെൻഡിസ് (3) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും 11 പന്തിൽ 22 റൺസെടുത്ത ദസുൻ ഷനകയും നിസാങ്കയും ചേർന്ന് മത്സരത്തിൽ ലങ്കയുടെ പ്രതീക്ഷ നിലനിർത്തി. ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ ലങ്കക്ക് ജയിക്കാൻ 12ഉം അവസാന പന്തിൽ രണ്ടും റൺസാണ് വേണ്ടിയിരുന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button