കോൺഗ്രസ് സ്ഥാനാർഥി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് വ്യാജ നോട്ടീസ്; സിപിഐ പ്രവർത്തകർ പിടിയിൽ
പത്തനംതിട്ട: അടൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ നോട്ടീസ് വിതരണം ചെയ്ത സിപിഐ പ്രവർത്തകർ പിടിയിൽ. കോൺ ഗ്രസ് സ്ഥാനാർഥി ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്നെഴുതിയ നോട്ടീസ് പ്രചരിപ്പിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ചിറ്റയം ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ വികാരധീനനായാണ് ശാന്തകുമാർ പ്രതികരിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ ശാന്തകുമാർ പൊട്ടിക്കരയുകയായിരുന്നു.





