നാലുമാസം ഗര്‍ഭിണിയായ മരുമകളെ ഭര്‍തൃപിതാവ് കഴുത്തറുത്തുകൊന്നു
റായ്ച്ചൂർ(കർണാടക):ഗര്‍ഭിണിയായ മരുമകളെ ഭര്‍തൃപിതാവ് കഴുത്തറുത്തുകൊന്നു കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടക റായ്ച്ചൂരിലാണ് സംഭവം. രേഖയെന്ന യുവതിയാണ് കൊല്ലപെട്ടത്. ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി കലഹത്തെ തുടര്‍ന്നു മാറി താമസിച്ചിരുന്ന രേഖ അടുത്തിടെ കുടുംബ വീട്ടിലേക്കു തിരികെയെത്തിയിരുന്നു.കഴിഞ്ഞ ദിവസം ഇവർ സിദ്ധപ്പയുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ടിവി കണ്ടുകൊണ്ടിരിക്കെ പിറകിലൂടെയെത്തി സിദ്ധപ്പ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. വീടിനു പുറത്തേയ്‌ക്കോടിയ രേഖ മുറ്റത്ത് കുഴഞ്ഞു വീണു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനുള്ളിൽ സിദ്ധപ്പ ഓടി രക്ഷപെടുകയും ചെയ്തു.ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു രേഖ നാലുമാസം ഗര്‍ഭിണിയായണന്ന കാര്യം സ്ഥിരീകരിച്ചത്. ഒളിവില്‍പോയ സിദ്ധപ്പയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.





