കു​മ്പ​ള​ങ്ങി​യി​ലെ കെ​ട്ടു​ക​ളി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മ​ത്സ്യ​കെ​ട്ടു​ക​ളി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ന​ട​ത്തി​യി​രു​ന്ന തെ​ക്ക് വ​ട​ക്കൂ​ർ, ചു​ടു​കാ​ട് തു​ട​ങ്ങി​യ ഏ​താ​ണ്ട് 200 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കാ​ര ചെ​മ്മീ​ൻ, ക​രി​മീ​ൻ തു​ട​ങ്ങി ത​ന​തു മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​ത്. ഏ​ക​ദേ​ശം ഒ​രു കോ​ടി​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​ടു​ത്ത മാ​സം വി​ള​വെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം.​ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് വ​ക ക​ല്ല​ഞ്ചേ​രി കെ​ട്ടി​ലും മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത് പൊ​ങ്ങി​യി​രു​ന്നു. കു​മ്പ​ള​ങ്ങി​യി​ലെ കെ​ട്ടു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രി​ലും ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button