Site icon Newskerala

ഗംഭീറിന്റെ മണ്ടത്തരങ്ങൾ കൂടി വരുന്നു, ആ തീരുമാനം തെറ്റായിരുന്നു; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 124 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 93 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 റൺസിന്റെ വിജയം. 92 ബോളിൽ 31 റൺസെടുത്ത വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 17 ബോളിൽ 26 റൺസെടുത്തു. ധ്രുവ് ജുറേൽ 13 ഉം രവീന്ദ ജഡേജ 18 ഉം റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല.
മത്സരം തോറ്റതിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് നേരെ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഗംഭീറിന്റെ മോശമായ തീരുമാനങ്ങളെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി.

“കൊല്‍ക്കത്ത ടെസ്റ്റില്‍ മൂന്നു ഓള്‍റൗണ്ടര്‍മാരുള്‍പ്പെടെ നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യ ഒരുമിച്ച് ഇറക്കിയത്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരായിരുന്നു ഇത്. മുമ്പൊരിക്കലും ഇത്രയും സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമായിട്ടില്ല”

“നാലു സ്പിന്നര്‍മാരെ ടീമില്‍ ആവശ്യമില്ല. പ്രത്യേകിച്ചും ആദ്യ ടെസ്റ്റിലാകെ ഒരേയൊരു ഓവര്‍ മാത്രമാണ് വാഷിങ്ടണ്‍ സുന്ദര്‍ ബൗള്‍ ചെയ്തത്. പിച്ച് സ്പിന്‍ ചെയ്യുകയും നിങ്ങളുടെ പ്രധാന സ്പിന്നര്‍മാര്‍ക്കു 20-30 ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിച്ചാല്‍ നാലാമതൊരു സ്പിന്നറെ ആവശ്യമില്ല. ഈ കാര്യങ്ങളെല്ലാം ഇനി ഗംഭീര്‍ പരിഗണിക്കേണ്ടത് ആവശ്യമാണ്” ഗാംഗുലി പറഞ്ഞു

Exit mobile version