Site icon Newskerala

ഹിറ്റ്മാന്‍ ഈസ് ബാക്ക്; സൂപ്പര്‍ മൈല്‍സ്റ്റോണിലെത്താന്‍ രോഹിത്തിന് വേണ്ടത് ഇത്രമാത്രം!

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 30നാണ് അരങ്ങേറുന്നത്. റാഞ്ചിയാണ് വേദി. ഇതോടെ 15 അംഗ സ്‌ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. പരമ്പരയില്‍ നിന്ന് 98 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് രോഹിത്തിന് സാധിക്കുക. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഈ മൈല്‍സ്റ്റോണിലെത്തുന്ന 14ാം താരമാകാനും രോഹിത്തിന് സാധിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടിക (താരം, ഇന്നിങ്‌സ്, റണ്‍സ് എന്ന ക്രമത്തില്‍)
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 782 – 34357
കുമാര്‍ സംഗക്കാര (ഇന്ത്യ) – 666 – 28016

വിരാട് കോഹ്‌ലി (ഇന്ത്യ) – 620 – 27673
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 668 – 27483
മഹേല ജയവര്‍ദനെ (ശ്രീലങ്ക) – 725 – 25957
ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 617 – 25534
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 605 – 24208
ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 521 – 22538
ജോ റൂട്ട് (ഇംഗ്ലണ്ട്) – 495 – 21774
സനത് ജയസൂര്യ (ശ്രീലങ്ക) – 651 – 21032
ശിവ്‌നരെയ്ന്‍ ചന്ദ്രപോള്‍ (ശ്രീലങ്ക) – 553 – 20988
ഇന്‍സമാന്‍ ഉള്‍ ഹഖ് (പാകിസ്ഥാന്‍) – 551 – 20580
എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 484 – 20014
രോഹിത് ശര്‍മ (ഇന്ത്യ) – 535 – 19902
ഇതേസമയം കെ.എല്‍. രാഹുലിന് ക്യാപ്റ്റന്‍സി നല്‍കിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രോട്ടിയാസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല.
കൂടാതെ സ്‌ക്വാഡിലേക്ക് റിതുരാജ് ഗെയ്ക്വാദും തിരിച്ചെത്തിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയത്. അതേസമയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് സ്‌ക്വാഡില്‍ ഇടം ലിഭിച്ചിട്ടില്ല. സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിച്ചില്ല. അതേസമയം ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയും സ്‌ക്വാഡില്‍ ഇടം നേടി. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Exit mobile version