പ്രിന്‍റിങ് പ്രസ് മെഷീനിൽ സാരി കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പ്രിന്റിങ് മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശി മീനയാണ് (55) മരിച്ചത്.വർക്കല മുട്ടപ്പാലത്ത് പ്രവർത്തിക്കുന്ന പൂർണ പ്രിന്റിങ് പ്രസ്സിലാണ് അപകടം. ജീവനക്കാരിയുടെ സാരി മെഷീനിൽ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.തലക്കേറ്റ പരിക്കാണ് മരണകാരണം.





