കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കോട്ടയം: പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. അങ്ങാടി വയലിലാണ് സംഭവം. മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്.ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. സുധാകരന്റെ മൃതദേഹം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്നാണ് അക്രമം എന്ന് പ്രാഥമിക വിവരം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി





