Site icon Newskerala

എനിക്ക് ഭയമാണ് ആ താരം എന്റെ ക്യാപ്റ്റൻസി തട്ടിയെടുക്കും’; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യയെ കപ്പിലേക്ക് നയിച്ച താരമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. എന്നാൽ ടൂർണമെന്റിൽ ബാറ്റിംഗിൽ താരത്തിന് വേണ്ടവിധം തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ നിലവിലെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന്റെ വളര്‍ച്ചയാണ് ഈ ഭയത്തിന് പിന്നിലെന്നും സൂര്യ തുറന്നു പറഞ്ഞു.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:
” ഗില്‍ രണ്ട് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനായതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ടി20 നായകസ്ഥാനം കൈവിടേണ്ടിവരുമോ എന്നതില്‍ ഭയമുണ്ട്. എന്നാല്‍ ആ ഭയമാണ് എന്നെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ പ്രചോദിപ്പിക്കുന്നത്. കളിക്കളത്തിന് അകത്തും പുറത്തും ഗില്ലിനും ഇടയില്‍ മികച്ച സൗഹൃദമാണുള്ളത്”

” ഗില്‍ എത്തരത്തിലുള്ള കളിക്കാരനും മനുഷ്യനുമാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്” ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.

Exit mobile version